India

കൃഷിയിടത്തില്‍ രണ്ട് പെരുമ്പാമ്പുകള്‍, പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ (വീഡിയോ)

രണ്ട് പെരുമ്പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: രണ്ട് പെരുമ്പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്. കൃഷിഭൂമിയില്‍ കണ്ടെത്തിയ പെരുമ്പാമ്പുകളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി കാട്ടില്‍ തുറന്നുവിട്ടത്.

ഉത്തരാഖണ്ഡിലെ ഗൗലാംപാര്‍ മേഖലയിലാണ് സംഭവം.കൃഷിഭൂമിയില്‍ കര്‍ഷകരാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ പിടികൂടുകയായിരുന്നു. 12 അടിയോളം നീളമുളള പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഇവയെ കൂടെക്കൂടെ ഈ പ്രദേശത്ത് കാണാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍