India

കൃഷ്ണമണി ചലിപ്പിച്ചു, പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി

വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കി

നേരത്തെ പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്  ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ മകനും മുൻ എംപിയുമായ അഭിജിത്ത് മുഖർജി അഭ്യർത്ഥിച്ചിരുന്നു. മാധ്യമങ്ങളിൽ പോലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അച്ഛൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 10നാണ് പ്രണബ് മുഖർജിയെ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും