India

കെജരിവാളിന് പനിയും ചുമയും; നാളെ കോവിഡ് ടെസ്റ്റ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ കോവിഡ പരിശോധന നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നാളെ കോവിഡ് പരിശോധന നടത്തും. ഇന്നലെ ഉച്ചമുതല്‍  പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. നാളെ രാവിലെ കോവിഡ് പരിശോധയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാളെ ടെസ്റ്റ് നടത്താനുള്ള തീരുമാനം.

തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,24.095 പേര്‍ രോഗമുക്തരായി. 1.25,381 പേരാണ് ആശുപത്രികളില്‍ ഉള്ളത്. ഇന്നലത്തെ 206 പേര്‍ കൂടിയായതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 7135 ആയി.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് അനുസരിച്ച് ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,086,740 ആയി. കോവിഡ് മൂലം ഇതുവരെ 4,06,127 പേരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്