India

കേദര്‍നാഥ് ക്ഷേത്രത്തിന്റെ കുത്തനെയുളള പടിക്കെട്ടുകള്‍ ഓടിച്ചു കയറ്റുന്ന ട്രാക്ടര്‍, അമ്പരപ്പിക്കുന്ന വീഡിയോ 

നിര്‍മ്മാണാവശ്യത്തിനായി ട്രാക്ടര്‍ ഓടിച്ചു കയറ്റുന്നതാണ് വീഡിയോയില്‍ ഉളളത്

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തരാഖണ്ഡിലെ കേദര്‍നാഥ് ക്ഷേത്രത്തിലേക്കുളള തീര്‍ത്ഥ യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സാഹസികതയാണ് മനസിലേക്ക് ഓടിയെത്തുക. അടിവാരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്നുവേണം മുകളില്‍ എത്താന്‍. ദുര്‍ഘടമായ പാതയിലൂടെയുളള യാത്ര, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭൂതിയാണ്. ഇപ്പോള്‍ ഉത്തരാഖണ്ഡ് കേദര്‍നാഥ് ക്ഷേത്രത്തിലെ പടിക്കെട്ടുകള്‍ ഓടിച്ചു കയറ്റുന്ന ട്രാക്ടറിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഹിമാലയന്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിര്‍മ്മാണാവശ്യത്തിനായി ട്രാക്ടര്‍ ഓടിച്ചു കയറ്റുന്നതാണ് വീഡിയോയില്‍ ഉളളത്. ട്രാക്ടറില്‍ ആറോളം ആളുകള്‍ ഇരിക്കുന്നതും കാണാം. കുത്തനെയുളള പടിക്കെട്ടുകളാണ് ട്രാക്ടര്‍ ഓടിച്ചു കയറ്റിയത്. ട്രാക്ടറില്‍ നിര്‍മ്മാണാവശ്യത്തിനായ സാധനസാമഗ്രികള്‍ അടങ്ങുന്ന ലോഡും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്