shripad_naik 
India

കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മോദി മന്ത്രിസഭയിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്‌

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ മോദി മന്ത്രിസഭയിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്‌.

'ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു'വെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

വായുവില്‍ മലക്കം മറിഞ്ഞ് ടെസ്‌ല റോഡ്സ്റ്റര്‍; പറക്കും കാറുകള്‍ നിരത്തിലിറക്കാന്‍ മസ്‌ക് - വിഡിയോ

സ്വപ്നഭൂമിയിൽ പൊന്നുവിളയിക്കാൻ അരൈകാപ്പിലെ കർഷകർ; മാരാംകോട് പച്ചപ്പുണർത്തി കൃഷിത്തോട്ടങ്ങൾ

'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി