India

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കോവിഡ്

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതിനാല്‍ കോവിഡ് മാര്‍ഗനിര്‍ദേശം അനുസരിച്ച് ഐസൊലേഷനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ തുടരണമെന്നും സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും രോഗം എത്രയും വേഗം സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ്‌ചെയ്തു. ഒരാഴ്ചയോളം ഹരിയാണയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് അമിത് ഷാ രോഗമുക്തി നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT