India

കേന്ദ്ര ബ​ജ​റ്റി​ന് ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യില്ല, അസാധുവാക്കണം  ; സു​പ്രിം കോ​ട​തി​യി​ല്‍ ഹ​ർ​ജി

ഇ​ട​ക്കാ​ല ബ​ജ​റ്റി​ന് ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യി​ല്ലെ​ന്നും അ​തി​നാ​ല്‍ ബ​ജ​റ്റ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍​ഹി: കേ​ന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ അവതരിപ്പിച്ച  ​കേന്ദ്ര ബ​ജ​റ്റി​നെ​തി​രെ സു​പ്രിം കോ​ട​തി​യി​ല്‍ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി. ബ​ജ​റ്റ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ട് ​അ​ഡ്വ. മ​നോ​ഹ​ര്‍ ലാ​ല്‍ ശ​ര്‍​മ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ട​ക്കാ​ല ബ​ജ​റ്റി​ന് ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യി​ല്ലെ​ന്നും അ​തി​നാ​ല്‍ ബ​ജ​റ്റ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ശ​ര്‍​മ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

ഭ​ര​ണ​ഘ​ട​നാ പ്ര​കാ​രം പൂ​ര്‍​ണ ബ​ജ​റ്റും വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​ന്‍ മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നാ​ണ് ശ​ർ​മ പ​റ​യു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കെ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കില്ല. കു​റ​ഞ്ഞ കാ​ല​ത്തേ​ക്കു​ള്ള ഭ​ര​ണ ചി​ല​വു​ക​ള്‍​ക്കാ​യി വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ക്കാ​നേ സാ​ധി​ക്കൂ. 

പൂർണ ബജറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ് അവതരിപ്പിക്കേണ്ടത്. അതിനാൽ ഇ​ട​ക്കാ​ല ബ​ജ​റ്റ് ഭ​ര​ണ​ഘ​ട​നാ​നു​സൃ​തമല്ലെന്നും  ശ​ര്‍​മ ഹർജിയിൽ ചൂണ്ടിക്കാട്ടി. ധനമന്ത്രി അരുൺ ജെയ്റ്റ് ലി അമേരിക്കയിൽ ചികിൽസയിലായതിനാൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന റെയിൽവേമന്ത്രി പിയൂഷ് ​ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!