India

കേന്ദ്രത്തിന് സത്യസന്ധതയുണ്ടെങ്കില്‍ സ്‌പെക്ട്രം വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി 

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന പ്രമുഖരില്‍ ഒരാളാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടുജി സ്്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന പ്രമുഖരില്‍ ഒരാളാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. 

ടുജി സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി നടക്കുന്നതായി മുന്നറിയിപ്പ് നല്‍കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന് സുബ്രഹ്മണ്യന്‍ സ്വാമി നിരവധി കത്തുനല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. കൂടാതെ മുന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജക്കും മറ്റുളളവര്‍ക്ക് എതിരെയും സുപ്രീംകോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.   വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നി കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്.വ്യവസായി രത്തന്‍ ടാറ്റ, നീര റാഡിയ എന്നിവരെ സിബിഐ മനപൂര്‍വ്വം കേസില്‍ നിന്നും ഒഴിവാക്കിയതായും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി പട്യാല കോടതിയുടെ വിധി.  ഡല്‍ഹി സിബിഐ പ്രത്യേത കോടതി  ജഡ്ജി ഒ.പി. സൈയ്‌നിയാണ് വിധി  പ്രഖ്യാപിച്ചത്. ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി അടക്കം കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്നത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു . വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!