India

പുതുച്ചേരിയിലേക്ക് പ്രവേശനത്തിന് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം ; നിബന്ധനയുമായി സർക്കാർ

ചെന്നൈയിൽ നിന്നുള്ള ഇ– പാസ്‌ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി : വിദേശത്തുനിന്ന്‌ വരുന്നവർക്ക്‌ കോവിഡ്‌ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുതുച്ചേരി. കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കേരളത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ്, കോൺ​ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയിൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്.

കോവിഡ്‌ ഇല്ലാത്തവരെ മാത്രമേ സംസ്ഥാനത്തേക്ക്‌ പ്രവേശിപ്പിക്കൂ എന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തിലേക്ക് കടത്തൂ. തമിഴ്നാട് അതിർത്തിയായ കൂടല്ലൂർ, വില്ലുപുരം എന്നിവ അടയ്ക്കും. ചികിത്സയ്‌ക്കു‌മാത്രമേ തമിഴ്നാട്ടിൽനിന്നുള്ളവരെ‌ പ്രവേശിപ്പിക്കൂ. ചെന്നൈയിൽ നിന്നുള്ള ഇ– പാസ്‌ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുച്ചേരിയിൽ രോഗം വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ വിദഗ്‌ധരുടെ നിർദേശംകൂടി പരിഗണിച്ചാണ്‌ പുതുച്ചേരി സർക്കാർ നിലപാട്‌ കടുപ്പിച്ചത്‌. കോവിഡ് രോ​ഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം കർശനമാക്കുമെന്നും മുഖ്യമന്ത്രി നാരായണ സ്വാമി  പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT