India

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം; കൊളീജിയത്തോടു ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി

കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരാടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ കേസുകള്‍ ബെഞ്ചുകള്‍ക്കു വീതിച്ചു നല്‍കുന്നതിനുള്ള അവകാശം ചീഫ് ജസ്റ്റിസിനു മാത്രമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ്, രണ്ടംഗ ബെഞ്ചിന്റെ വിധി.

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ വേണമെന്ന ഹര്‍ജിയിലെ ആവശ്യം, ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും തള്ളി. അറ്റോര്‍ണി ജനറല്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആശയക്കുഴപ്പവും കാലുഷ്യവും ഉണ്ടാക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരാടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.

മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയാണെന്നും കേസുകള്‍ വിഭജിച്ചുനല്‍കാന്‍ അദ്ദേഹത്തിനാണ് അധികാരമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ഇക്കാര്യത്തില്‍ മൗനം  പാലിക്കുകയാണെങ്കിലും കീഴ് വഴക്കവും മുന്‍ വിധികളും ഉദ്ധരിച്ചാണ് ബെഞ്ച് ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

'ഒരു മാറ്റവും ഇല്ല, അല്ലേ'! പാകിസ്ഥാൻ‌ വെറും 133 റൺസിൽ ഓൾ ഔട്ട്

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, ചൂടു കൂടുമ്പോഴുള്ള പവർകട്ട് സുരക്ഷാ ടിപ്സ്

വീര യോദ്ധാവായി വിജയ് ദേവരകൊണ്ട, ഒപ്പം 'മമ്മി'യിലെ വില്ലനും; ആകാംക്ഷ നിറച്ച് 'രണബാലി' ടീസർ

ചൈനയുടെ ആഗോള പട്ട് കുത്തക തകർക്കാൻ പാലക്കാടൻ വിത്തുകൾ; 'മേരാ ദേശ് മേരാ രേഷ്മം' പദ്ധതിയിൽ ജില്ലയും