India

'കൈവിട്ട് കളിയില്ലെന്ന്' സ്റ്റാലിന്‍; മൂന്നാം മുന്നണി ചര്‍ച്ചയ്ക്ക് തിരിച്ചടി, മാധ്യമങ്ങളെ കാണാതെ കെ സി ആര്‍ മടങ്ങി

മൂന്നാം മുന്നണി രൂപീകരിക്കാന്‍ ചര്‍ച്ച ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് സമ്മതം മൂളാതെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മൂന്നാം മുന്നണി രൂപീകരിക്കാന്‍ ചര്‍ച്ച ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് സമ്മതം മൂളാതെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കോണ്‍ഗ്രസ് ഇതര മുന്നണിയോട് തനിക്ക് താത്പര്യമില്ലെന്ന് റാവുവിനോട് സ്റ്റാലിന്‍ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന്, ചര്‍ച്ചയ്ക്ക് ശേഷം കെസിആര്‍ മാധ്യമങ്ങളെ കാണാതെ മടങ്ങി. 

രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെസിആറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്റ്റാലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കാണാന്‍ ചന്ദ്രശേഖര റാവു നേരത്തെയും ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ്  ഡിഎംകെ മത്സരിച്ചത്. നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഈ സാഹചര്യത്തില്‍ കെസിആറുമായി കൂടിക്കാഴ്ച നടത്തുന്നതു ഉചിതമല്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൂടി അറിവോടെയാണു റാവുവിനെ സ്റ്റാലിന്‍ കണ്ടതെന്നാണ് ഡിഎംകെ വൃത്തങ്ങളില്‍ നിന്നുള്ള

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ പങ്കുവച്ചു. കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ റാവുവും പങ്കുവച്ചതായാണ് സൂചന.  കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്കു നിലവില്‍ താല്‍പര്യമില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ  പിന്തുണയ്ക്കണമെന്ന ഡിഎംകെ നേതാക്കളുടെ ആവശ്യത്തോട് റാവവും അനുകൂല മറുപടി നല്‍കിയില്ല. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്