India

കൊറോണ വൈറസ് : ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു

ചൈനയില്‍ സ്ഥിരതാമസമാക്കിയ വിദേശപൗരന്മാര്‍ക്കും ഇ- വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് അടക്കം ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഇ-വിസ നല്‍കുന്നതാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ചൈനയില്‍ സ്ഥിരതാമസമാക്കിയ വിദേശപൗരന്മാര്‍ക്കും ഇ- വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.

ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത സാഹചര്യം ഉള്ളവര്‍, ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയെയോ, ഷാങ്ഹായി, ഗ്വാങ്‌സ്വോ എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെയോ, ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളെയോ സമീപിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ചൈനക്കാര്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള വിസകള്‍ റദ്ദായതായും അറിയിച്ചിട്ടുണ്ട്.

ചൈനയില്‍ കൊറോണ ബാധിച്ച് 300 ലേറെ പേരാണ് ഇതുവരെ മരിച്ചത്. 15,000 ഓളം പേരാണ് വൈറസ് ബാധ സ്ഥിരീകരിച്ച് ചൈനയില്‍ ചികില്‍സയിലുള്ളത്. കൊറോണ ബാധിച്ച് ഫിലിപ്പീന്‍സിലും ഒരാള്‍ മരിച്ചു. ചൈനയ്ക്ക് പുറത്ത് ആദ്യ മരണമാണിത്. അമേരിക്ക, ബ്രിട്ടന്‍ അടക്കം 25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള ഒരു രോഗിക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് പ്രാഥമിക നിഗമനം ഉള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്

'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്