India

കൊറോണക്കാലം 'നല്ല സമയം'; മകന്റെ വിവാഹം മറ്റന്നാള്‍; ഗ്രീന്‍ സോണെന്ന് എച്ച്ഡി കുമാരസ്വാമി 

അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയുള്ളു

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം മാറ്റിവെക്കാതെ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വമി. ഏപ്രില്‍ 17നാണ് മകന്റെ വിവാഹം. കടുത്ത ജ്യോതിഷവിശ്വാസിയായ കുമാരസ്വാമിക്ക് മകന്റെ വിവാഹം നടത്താന്‍ മറ്റൊരു തിയ്യതി കുറിച്ചുകിട്ടാത്ത സാഹചര്യത്തിലാണ് മുന്‍നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 നേരത്തെ വിവാഹചടങ്ങിന്റെ വേദിയായി തീരുമാനിച്ചത് ബംഗളൂരിലായിരുന്നുവെങ്കിലും കോവിഡ് വ്യാപന  പശ്ചാത്തലത്തില്‍ നീട്ടിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് രാമനഗരത്തില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയുള്ളുവെന്ന് കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ ഇതുവരെ 260 കോവിഡ് 19കേസുകളാണ് സ്ഥിരീകരിച്ചത്, വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം തുടരുകയാണ്. അതിനിടെ ഈ സമയത്ത് വിവാഹം നടത്തുന്നത് മാറ്റിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാഹചടങ്ങുകള്‍ നടക്കുന്ന സ്ഥലം ഗ്രീന്‍ സോണില്‍ വരുന്നതാണെന്നാണ് ജനതാദള്‍ നേതാക്കള്‍ പറയുന്നത്. വിവാഹസല്‍ക്കാരം പിന്നീട് നടത്താനാണ് പരിപാടി.മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് വധു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT