ന്യൂഡല്‍ഹി: കൊലപാതകത്തിന് ഇരയായ വ്യക്തിയുടേത് അപകടമരണമായി കണക്കാക്കി ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മഹാരാഷ്ട്രാ സ്വദേശിയായ പവന്‍ മച്ദാനിയുടെ അച്ഛന്റെ കൊലപാതകക്കേസ് പരിഗണിച്ചാണ് കമ്മീഷന്‍ ഈ വിധി പുറപ്പെടുവിച്ചത്.
അച്ഛന്റെ മരണം അപകട മരണമായി കണക്കാക്കി മകനായ പവന് 20 ലക്ഷം രൂപ നാലാഴ്ചയ്ക്കകം നല്‍കാനാണ് റോയല്‍ സുന്ദരം ഇന്‍ഷൂറന്‍സ് കമ്പനിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു. പോളിസി എടുക്കുന്ന ഉപഭോക്താക്കളെ മാന്യമായി പരിഗണിക്കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ തുക വിതരണം ചെയ്തതിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉപഭോക്താവിന്റെ നീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തുല്യരല്ലാത്തവരുടെ പോരാട്ടമാണ് ഇത്തരം അവസ്ഥകളില്‍ ഉണ്ടാകുന്നതെന്നും ബഞ്ച് നിരീക്ഷിച്ചു. കൊലപാതകത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് അവിചാരിതമായി സംഭവിക്കുന്ന ഒന്നാണെന്ന് തന്നെയാണ് സാധാരണ മനുഷ്യന്‍ കരുതുന്നത്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബഞ്ച് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates