India

കൊള്ള നടത്തി രക്ഷപ്പെട്ട സംഘം ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു, ബൈക്ക് പാളി, രണ്ടു പേര്‍ റോഡില്‍; അടിയോടടി- വിഡിയോ

കൊള്ള നടത്തി രക്ഷപ്പെട്ട സംഘം ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു, ബൈക്ക് പാളി, രണ്ടു പേര്‍ റോഡില്‍; അടിയോടടി- വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  പഞ്ചാബില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ കൊള്ളയടിക്കാനെത്തിയ സംഘം നാട്ടുകാരുടെ പിടിയിലായി. അഞ്ചു പേരുള്ള സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊള്ളയ്ക്കു ശേഷം ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് ഭയന്ന മോഷ്ടാക്കളില്‍ രണ്ടു പേര്‍ താഴെ വീഴുകയായിരുന്നു. ഇവരെ അപ്പോള്‍ തന്നെ നാട്ടുകാര്‍ 'കൈകാര്യം' ചെയ്തു.

സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വണ്ടി ഒന്നു പാളിയത്. 

പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഘം പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം