India

കോണ്‍ഗ്രസിന്റെ വിജയാഹ്ലാദ റാലിയില്‍ പാക് പതാകയും ? ; കെണിയില്‍ വീഴരുത് ; സംഘപരിവാര്‍ പ്രചാരണം തള്ളി രാജസ്ഥാന്‍ പൊലീസ് ( വീഡിയോ )

വിജയാഹ്ലാദ റാലിയില്‍ കോണ്‍ഗ്രസ് പതാകക്കൊപ്പം പാകിസ്ഥാന്റെ പതാകയും ഉണ്ടായിരുന്നെന്നായിരുന്നു ആരോപണം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് അധികാരം പിടിച്ചടക്കിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വന്‍ വിജയാഹ്ലാദപ്രകടനമാണ് നടത്തിയത്. ഇതിനിടെ ഒരു ആഹ്ലാദപ്രകടനറാലി മാത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഈ വിജയാഹ്ലാദ റാലിയില്‍ കോണ്‍ഗ്രസ് പതാകക്കൊപ്പം പാകിസ്ഥാന്റെ പതാകയും ഉണ്ടായിരുന്നെന്നായിരുന്നു ആരോപണം. ഇതോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. റാലി ചുരിയില്‍ നടന്നതാണെന്നാണ് നിഗമനം. 

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ സംഘപരിവാര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും നവമാധ്യമങ്ങൡ വന്‍ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. സൂക്ഷിച്ചുനോക്കൂ, കോണ്‍ഗ്രസ് റാലിയില്‍ പാകിസ്ഥാന്‍ പതാക പറക്കുന്നത് കണ്ടോ എന്ന് വീഡിയോയയില്‍ പറയുന്നതും കേള്‍ക്കാം. 

ഇത് വോട്ടര്‍മാര്‍ക്ക് അപമാനമാണെന്ന് മറ്റൊരാള്‍ മറുപടിയായി പറയുന്നതും വീഡിയോയിലുണ്ട്. ഇസ്ലാമിക ആശയങ്ങളോടെ പാക് പതാക പരസ്യമായി പാറുകയാണ്. ഹിന്ദുക്കള്‍ക്ക് ഇനി കനത്ത വില നല്‍കേണ്ടിവരുമെന്നും മറ്റും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ കുറിപ്പുമായി രംഗത്തെത്തി. 

ഇതോടെ രാജസ്ഥാന്‍ പൊലീസ് രംഗത്തെത്തുകയും സംഘപരിവാര്‍ ആരോപണം തള്ളിക്കളയുകയും ചെയ്തു. കോണ്‍ഗ്രസ് റാലിയില്‍ പാകിസ്ഥാന്‍ പതാകയും ഉള്ളതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ ഈ കെണിയില്‍ വീഴരുത്. വീഡിയോയില്‍ കാണുന്ന പച്ചപ്പതാക പാകിസ്ഥാന്‍ പതാകയല്ല. അതില്‍ പാക് പതാകയിലുള്ള ചന്ദ്രക്കലയോ, നക്ഷത്രമോ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും രാജസ്ഥാന്‍ പൊലീസ്  അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

വെളുത്തുള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികൾ

പ്രകൃതിവിരുദ്ധ പീഡന പരാതിയുമായി ഏഴ് ആണ്‍കുട്ടികള്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT