ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിയുണ്ടാവാന്‍ സാധ്യത കാണുന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. എന്നാല്‍ ഇക്കാര്യത്തില്‍ 23നു വോട്ടെണ്ണിക്കഴിഞ്ഞ ശേഷമേ വ്യക്തത വരൂവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത മൂന്നാംമുന്നണിക്കായി ശ്രമിക്കുന്ന ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ ഡിഎംകെ അധ്യക്ഷന്റെ അഭിപ്രായ പ്രകടനം. ചന്ദ്രശേഖര റാവു തന്നെ വന്നു കണ്ടത് സഖ്യരൂപീകരണത്തിനല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായാണ് ചന്ദ്രശേഖര റാവു വന്നത്. അതിനിടെ സൗഹൃദ സന്ദര്‍ശനം എന്ന നിലയില്‍ തന്നെയും ക്ണ്ടതാണെന്ന് സ്റ്റാലിന്‍ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates