India

കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടന്‍ പ്രവര്‍ത്തിക്കാതെയായി; ഗുജറാത്തില്‍ വോട്ടിങ് മെഷിന്‍ കൃത്രിമമെന്ന് ആരോപണം

ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണമെന്ന ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വോട്ടിങ്  മെഷിന്‍ കൃത്രിമം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ഉയരുന്നു. ആരവല്ലിയില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടനില്‍ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

ഇതിനെ തുടര്‍ന്ന് ആരവല്ലിയിലെ ബയാദിലെ സിംലാജ് ഗ്രാമത്തില്‍ വോട്ടിങ് തടസപ്പെട്ടു. അഹമ്മദാബാദിലും, മെഹ്‌സാനിലും, പാടാനിലും സമാനമായ ഇല്‌ക്ട്രോണിക് വോട്ടിങ് മെഷിന്‍ കൃത്രിമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആരവല്ലിയിലെ സംഭവവും ഉയര്‍ന്നു വരുന്നത്. 

ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണമെന്ന ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വോട്ടിങ്  മെഷിന്‍ കൃത്രിമം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിചിത്രമായി പെരുമാറാന്‍ സാധ്യതയുള്ള ഇലക്ട്രോണക് വോട്ടിങ് മെഷിനുകളില്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പായിരുന്നു ശത്രുഖ്‌നന്‍ സിന്‍ഹ ട്വിറ്ററിലൂടെ  നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT