India

കോണ്‍ഗ്രസുമായി ചേരില്ല, പക്ഷേ ബിജെപിയെ താഴെയിറക്കാന്‍ ഞാനെന്തും ചെയ്യും: ജിഗ്നേഷ് മേവാനി 

ദളിത് വിരുദ്ധമായ , കര്‍ഷക വിരുദ്ധമായ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ താന്‍ എന്തും ചെയ്യുമെന്ന് മേവാനി 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരില്ലെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ആവര്‍ത്തിച്ച മേവാനി , ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. 
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. എക്‌സ് , വൈ പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ, ദളിത് വിരുദ്ധമായ , കര്‍ഷക വിരുദ്ധമായ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ താന്‍ എന്തും ചെയ്യുമെന്ന് മേവാനി പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ഒരിക്കലും ബിജെപി ജയിക്കാന്‍ അനുവദിക്കില്ലെന്നും മേവാനി കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു