India

കോണ്‍ഗ്രസ് 80 സീറ്റുകളില്‍ മത്സരിച്ചാലും ഞങ്ങള്‍ക്ക് ഒന്നുമില്ല; ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിയും ബിഎസ്പിയും ധാരാളം: തിരിച്ചടിച്ച് മായാവതി 

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ തന്ത്രങ്ങളും പയറ്റാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എസ്പി- ബിഎസ്പി സഖ്യത്തിന്റെ ഭാഗമായില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ഇവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്ന സമീപനമാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിഎസ്പിയുടെയും എസ്പിയുടെയും പ്രമുഖര്‍ മത്സരിക്കുന്ന ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട എന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മുലായം സിങ് യാദവിന്റെ മെയിന്‍പുരി ഉള്‍പ്പെടെയുളള മണ്ഡലങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇതിലുടെ വോട്ടുകള്‍ ഭിന്നിച്ച് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ വിശദീകരണം.

എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ ഓഫര്‍ തളളിയിരിക്കുകയാണ് ബിഎസ്പി. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി തിരിച്ചടിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഖ്യം തന്നെ ആവശ്യത്തിലധികമാണ്. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഏഴ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രതീതി കോണ്‍ഗ്രസ് സൃഷ്ടിക്കരുതെന്നും മായാവതി മുന്നറിയിപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'റൺസ് വിട്ടുകൊടുത്ത് പന്തെറിയണം'! ഒത്തുകളി, യുഎസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് 8 വർഷം വിലക്ക്

ഐഫോണ്‍ 18 പ്രോ അടുത്ത മാസം; ഒപ്പം കാമറയുള്ള എയര്‍പോഡ്‌സും വന്നേക്കും

വിസ്മയയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്ത് പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണിത്: മോഹന്‍ലാല്‍