India

കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം ബലാത്സംഗം തടയാനാവില്ലെന്ന് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ് 

Author : സമകാലിക മലയാളം ഡെസ്ക്

ഭരത്പൂര്‍:  കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് ബലാത്സംഗം തടയാനാവില്ലെന്ന് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ്. ബിജെപി അംഗത്വവിതരണം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

സംസ്ഥാനത്ത് ലൈംഗിക പീഡന കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ രംഗത്തെത്തിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ 87 വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം ബലാത്സംഗം ഇല്ലാതാക്കാനാവില്ലെന്നും എംഎല്‍എ പറഞ്ഞു.

ജൂലായ് മാസം ഒന്നാം തിയ്യതി രാജസ്ഥാനില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT