India

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ട പാര്‍ട്ടി; വിവാദ പ്രസ്താവനയുമായി സല്‍മാന്‍ ഖുര്‍ഷിദ് 

മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ട പാര്‍ട്ടിയാണ് തങ്ങളുടെതെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ട പാര്‍ട്ടിയാണ് തങ്ങളുടെതെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുളള സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവുമധികം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് എന്ന് ഒരു വിദ്യാര്‍ത്ഥി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സല്‍മാന്‍ ഖുര്‍ഷിദ് നല്‍കിയ മറുപടിയാണ് വിവാദമായത്. മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന്് വ്യക്തമാക്കിയ സല്‍മാന്‍ ഖുര്‍ഷിദ് , ഒരു നേതാവ് എന്ന നിലയില്‍ തന്റെ കൈയിലും അതിന്റെ അടയാളങ്ങള്‍ ഉളളതായി അനുഭവപ്പെടുന്നുവെന്നും പറഞ്ഞു. 

കോണ്‍ഗ്രസ് ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം കൊടുത്തു തീര്‍ക്കാന്‍ സമയമായെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍