India

കോണ്‍ഗ്രസ് വിട്ട അല്‍പേഷ് താക്കൂര്‍ ഗുജറാത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി

ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും താക്കൂര്‍ വിഭാഗത്തിന്റെ നേതാവുമായ അല്‍പേഷ് താക്കൂര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും താക്കൂര്‍ വിഭാഗത്തിന്റെ നേതാവുമായ അല്‍പേഷ് താക്കൂര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലാണ് അല്‍പേഷ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. നേരത്തെ അദ്ദേഹം മത്സരിച്ചു വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്നുതന്നെയാവും ബിജെപി ടിക്കറ്റിലും ജനവിധി തേടുക. 

കഴിഞ്ഞ ജൂലൈയിലാണ് അല്‍പേഷും മറ്റൊരു നേതാവായിരുന്ന ധവാല്‍ സിങ് സലയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ അല്‍പേഷിനൊപ്പം ധവാല്‍ സിങും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുന്നുണ്ട്. ബയാദ് മണ്ഡലത്തില്‍ നിന്നാണ് ധവാല്‍ സിങ് ജന വിധി തേടുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് 38 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT