India

കോപ്പിയടിക്കാര്‍ ജാഗ്രതൈ;  അടുത്ത വര്‍ഷം മുതല്‍ പരീക്ഷകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും

മെഡിക്കല്‍, ദന്തല്‍ ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ കോപ്പിയടിയും മറ്റ് തട്ടിപ്പുകളും വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിഷ്‌കാരം

സമകാലിക മലയാളം ഡെസ്ക്


മംഗളൂരു: രാജീവ്ഗാന്ധി ആരോഗ്യസര്‍വകലാശാലയിലെ പരീക്ഷകള്‍ ഇനി ലൈവ് സംപ്രേക്ഷണം ചെയ്യും. അടുത്തവര്‍ഷം മുതല്‍ പരീക്ഷകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം. മെഡിക്കല്‍, ദന്തല്‍ ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ കോപ്പിയടിയും മറ്റ് തട്ടിപ്പുകളും വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിഷ്‌കാരം.

2019ല്‍ നടക്കുന്ന മെഡിക്കല്‍ പിജി കോഴ്‌സുകളുടെ പരീക്ഷകള്‍ ലൈവായി സര്‍വകലാശാല അധികൃതര്‍ ബംഗളൂരുവില്‍ നിന്ന് നിരീക്ഷിക്കും. മെഡിക്കല്‍, ദന്തല്‍ പിജി ഉള്‍പ്പെടെ രാജീവ്ഗാന്ധി ആരോഗ്യസര്‍വകലാശാലയുടെ കോഴ്‌സുകളില്‍ ക്രമക്കേട് വ്യാപകമാണെന്ന ആക്ഷേപമാണ് ഈയൊരു പരീക്ഷണത്തിന് പിന്നില്‍.

സ്ഥാപനത്തിന് മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ മാനേജ്‌മെന്റും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നാതായുള്ള ആരോപണം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ ബ്ലൂ ടൂത്തുകള്‍ വഴി പുറമെനിന്ന് ഉത്തരങ്ങള്‍ കേട്ടെഴുതുന്നതുവരെ ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഹാളില്‍ സിസി ടിവി വേണമെന്ന കര്‍ശനനിര്‍ദേശമുണ്ടെങ്കിലും ഇത് പരിശോധിക്കാറില്ലായിരുന്നു. ആക്ഷേപമുയരുന്ന കൊളേജുകള്‍ക്ക് സര്‍വകലാശാല അധികൃതര്‍ ഫൂട്ടേജ് ആവശ്യപ്പെടുമ്പോള്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കാറില്ല. സിസി ടിവി പ്രവര്‍ത്തിച്ചില്ല, ഓഫായിരുന്നു തുടങ്ങിയ മറുപടിയാണ് നല്‍കാറ്. പരീക്ഷ നടന്ന് അടുത്ത ദിവസം ആവശ്യപ്പെട്ടാല്‍ പോലും ഫൂട്ടേജ് ലഭിക്കാറില്ലെന്നായിരുന്നു സര്‍വകലാശാല അധികൃതരുട മറുപടി.

സിസി ടിവി ഉപയോഗിച്ച് ലൈവ് തുടങ്ങുന്നതോടെ പരീക്ഷകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാകുമെന്ന് സര്‍വകലാശാല കരുതുന്നു. പരീക്ഷയുടെ ലൈവ് ദൃശ്യങ്ങള്‍ ലഭിക്കാത്ത സെന്ററുകളിലേക്ക് ഉടനെ പരിശോധന സ്‌ക്വാഡിനെ അയക്കും. എല്ലാ കൊളേജുകളും ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആറുമാസം വരെ സൂക്ഷിക്കണം. നൂറ് കണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് രാജീവ്ഗാന്ധി സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളിലായി കര്‍ണാടകയിലുടനീളം പഠിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ് പരീക്ഷാ ലൈവ് സ്ട്രീമിങ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT