പ്രതീകാത്മക ചിത്രം 
India

കോവിഡിനെതിരെ മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശവാദം, പരീക്ഷണത്തിനിടെ മാനേജര്‍ മരിച്ചു; കുഴഞ്ഞുവീണ കമ്പനി ഉടമ ആശുപത്രിയില്‍ 

തമിഴ്‌നാട്ടില്‍ ഔഷധ നിര്‍മ്മാണ കമ്പനിയിലെ മാനേജര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഔഷധ നിര്‍മ്മാണ കമ്പനിയിലെ മാനേജര്‍ മരിച്ചു. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഇദ്ദേഹവും കമ്പനിയുടെ ഉടമയും ചേര്‍ന്ന് മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശവാദം ഉന്നയിച്ചിരുന്നു. പരീക്ഷണം എന്ന നിലയില്‍ മരുന്ന് കഴിച്ച മാനേജറും കമ്പനിയുടെ ഉടമയും കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 47 വയസുകാരനായ മാനേജറുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ കെ ശിവനേശനാണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപമുളള പെരുങ്കുടിയാണ് സ്വദേശം. പരീക്ഷണത്തിന്റെ ഭാഗമായി മരുന്നിന്റെ നല്ലൊരു ഭാഗവും കഴിച്ച ശിവനേശന്‍ ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലാണ് മരിച്ചത്. അല്‍പ്പം മരുന്നു തുളളികള്‍ മാത്രം കഴിച്ച 67 വയസുകാരനായ കമ്പനി ഉടമ രാജ്കുമാറിന്റെ നില തൃപ്തികരമാണ്. ഇദ്ദേഹം ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു.

നിലവില്‍ കൊറോണ വൈറസ് ബാധയ്ക്ക് എതിരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇന്ത്യയിലും വിവിധ ലോകരാജ്യങ്ങളിലുമായി പരീക്ഷണം നടന്നുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT