സാംബിത് പത്ര, രോഹന്‍ ഗുപ്ത 
India

കോവിഡിന്റെ പൂര്‍ണരൂപമെന്ത് ?; കോണ്‍ഗ്രസ് വക്താവിന്റെ ചോദ്യം, ഉത്തരം മുട്ടി ബ..ബ്ബ..ബ്ബയടിച്ച് ഡോക്ടറായ ബിജെപി നേതാവ്

തര്‍ക്കം മൂത്ത് നില്‍ക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിനെ കുഴക്കിയഗുപ്തയുടെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഭീതി ഉയര്‍ത്തി കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ചാനലുകളില്‍ ഏതാനും ദിവസമായി കോവിഡ് ചൂടേറിയ ചര്‍ച്ചാവിഷയവുമാണ്. കഴിഞ്ഞദിവസം ദേശീയചാനലായ എബിപി ന്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായി മാറിയത്. 

എബിപി ന്യൂസിലെ ചര്‍ച്ചയില്‍ ബിജെപിക്ക് വേണ്ടി ദേശീയ വക്താവ് സാംബിത് പത്രയും കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി വക്താവും സാമൂഹ്യമാധ്യമവിഭാഗം തലവനുമായ രോഹന്‍ ഗുപ്തയുമാണ് പങ്കെടുത്തത്. 


ബിജെപി നേതാവായ സാംബിത് പത്ര, വെറും രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഡോക്ടര്‍ കൂടിയാണ്. എംബിബിഎസ് മാത്രമല്ല, മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) ബിരുദവും നേടിയ ആളാണ്. പക്ഷെ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്തയുടെ നിസ്സാരചോദ്യത്തിന് മുന്നില്‍ സാംബിത് പത്രയ്ക്ക് ഉത്തരം മുട്ടി ബ..ബ്ബ..ബ്ബയടിച്ചു.

തര്‍ക്കം മൂത്ത് നില്‍ക്കുന്നതിനിടെയായിരുന്നു ഗുപ്തയുടെ ചോദ്യം. കോവിഡിന്റെ പൂര്‍ണരൂപം എന്താണെന്നായിരുന്നു ചോദ്യം. ചര്‍ച്ചയില്‍ ഫുള്‍ഫോമില്‍ കത്തിക്കയറിയിരുന്ന സാംബിത് പത്രയുടെ പിടിവിട്ടു. വിഷയം മാറ്റാന്‍ പത്ര ശ്രമിച്ചെങ്കിലും ഗുപ്തയാകട്ടെ പിടി വിടാതെ നിന്നു. ഇതോടെ അവതാരക ഇടപെട്ടു. ജനറല്‍ നോളജ് അളക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു സാംബിത് പത്രയെ രക്ഷിച്ചുകൊണ്ട് അവതാരക പറഞ്ഞത്. അവതാരകയും ചോദ്യത്തിന് മറുപടി നല്‍കാന്‍ കൂട്ടാക്കിയുമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT