India

കോവിഡ് പകരുമെന്ന ഭീതിയില്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞു; വന്യമൃഗത്തിന്റെ ആക്രമണത്തില്‍ 44 കാരന്‍ കൊല്ലപ്പെട്ടു, മൃതദേഹം സംസ്‌കരിച്ച് പൊലീസ്, മാതൃക

കോവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍, മാനസിക വെല്ലുവിളി നേരിടുന്ന ആളിന്റെ ശവസംസ്‌കാര ചടങ്ങ് നടത്താന്‍ മുന്നിട്ടിറങ്ങി പൊലീസുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:   കോവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍, മാനസിക വെല്ലുവിളി നേരിടുന്ന ആളിന്റെ ശവസംസ്‌കാര ചടങ്ങ് നടത്താന്‍ മുന്നിട്ടിറങ്ങി പൊലീസുകാര്‍. ശ്മശാനത്തില്‍ കുഴി എടുത്താണ് കര്‍ണാടകയിലെ മൂന്ന് പൊലീസുകാര്‍ 44 കാരന്റെ അന്തിമ ചടങ്ങുകള്‍ നടത്തി മാതൃകയായത്.

മൈസൂരിന് സമീപമുളള ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. നാലുദിവസം മുന്‍പ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് 44 വയസുകാരന് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസ് ബാധ പിടിക്കുമെന്ന ഭയത്താല്‍ 44 കാരന്റെ കുടുംബക്കാര്‍ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 44 കാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാവാതിരുന്നത്.  തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാഡെഗൗഡയുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഹിന്ദു ശ്മശാനത്തില്‍ കുഴിയെടുത്തതാണ് സംസ്‌കാര ചടങ്ങ് നടത്തിയത്. ഇതിന് മുന്‍പായി ഹിന്ദു ആചാരപ്രകാരമുളള പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT