India

കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയായത് തബ്‌ലീഗ് സമ്മേളനവും തൊഴിലാളികളുടെ പലായനവും; രാഷ്ട്രപതി

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തബ്‌ലീഗ് സമ്മേളനവും സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ്‌വിഹാറിലെത്തിയതും കൊറോണ വൈറസ് വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആശങ്കയറിയിച്ചത്. 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരാള്‍ പോലും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണമാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്‌ക്കോ, അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു. 

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  

അവശ്യവസ്തുക്കളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കണമെന്ന് നിര്‍ദേശിച്ച രാഷ്ട്രപതി സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഓര്‍മിപ്പിച്ചു.  സമൂഹം നേരിടുന്ന ഈ വെല്ലിവിളിക്കിടയില്‍ ഭവനരഹിതരും തൊഴില്‍രഹിതരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ പ്രധാന്യത്തോടെ നാം നോക്കിക്കാണണമെന്ന് അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT