India

കോവിഡ് ബാധിതന്‍ മറ്റൊരാള്‍ക്ക് നേരെ തുപ്പിയാല്‍ കൊലപാതക കുറ്റം വരെ ചുമത്തും: കടുത്ത നടപടിയുമായി ഹിമാചല്‍ പൊലീസ് 

കോവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച് ഹിമാചല്‍ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: കോവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച് ഹിമാചല്‍ പൊലീസ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് ഹിമാചല്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.  ആക്രമണത്തിന് ഇരയായ ആള്‍ അസുഖം ബാധിച്ച് മരിക്കുന്ന ഘട്ടം ഉണ്ടായാല്‍, കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും ഹിമാചല്‍  പ്രദേശ് ഡിജിപി എസ് ആര്‍ മാര്‍ഡി പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ നിലവില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഡല്‍ഹിയിലെ ക്വാറന്റൈന്‍ സെന്ററില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ തുപ്പിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ പ്രദേശ് നടപടികള്‍ കടുപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT