ഫയല്‍ ചിത്രം 
India

കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം, അസുഖം ഭേദമായവര്‍ 71ലക്ഷത്തിലേക്ക്; മരണനിരക്ക് കുറയുന്നു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ 50,129 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 70,78,123 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍  ചികിത്സയിലുളളവരും രോഗമുക്തരും തമ്മിലുളള വ്യത്യാസം 64 ലക്ഷം കടന്നിരിക്കുകയാണ്. മൊത്തം കോവിഡ് ബാധിതരുടെ 8.50 ശതമാനമാണ് ചികിത്സയിലുളളവര്‍. ചികിത്സയിലുളളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ എത്തി. നിലവില്‍ 6,68,154 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മരണനിരക്കും കുറയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തില്‍ താഴെയാണ് പ്രതിദിനം രേഖപ്പെടുത്തുന്ന മരണസംഖ്യ. ഒക്ടോബര്‍ രണ്ടുമുതല്‍ 1100ല്‍ താഴെയാണിതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം