India

കോവിഡ് രോഗിയായ 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

കോവിഡ് രോഗിയായ 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ദീന്‍ ദയാല്‍ ആശുപത്രിയിലാണ് സംഭവം. 

25കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഈ ആശുപത്രിയിലെ ഡോക്ടര്‍ തുഫൈല്‍ അഹമ്മദ് (30) ആണ് അറസ്റ്റിലായത്. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ സ്വയം നിരീക്ഷണത്തിനായി ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്തീകളുടെ കോവിഡ് വാര്‍ഡില്‍ ചൊവാഴ്ച രാത്രി എത്തിയ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ തന്റെ രഹസ്യ ഭാഗങ്ങളില്‍ പിടിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാവിലെ വീണ്ടും വാര്‍ഡിലെത്തിയ ഇയാള്‍ തന്നെ രണ്ടാം തവണയും പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 

അലിഗഢ് സ്വദേശിയായ യുവതി ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഡോക്ടര്‍ പിപിഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിക്കാതെയാണ് കോവിഡ് വാര്‍ഡില്‍ പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT