India

കോവിഡ് രോഗിയുമായി സമ്പര്‍ക്കം, പിന്നാലെ പിറന്നാൾ പാർട്ടി; ഒരു അപാര്‍ട്‌മെന്റിലെ 25 പേര്‍ക്ക് കോവിഡ് 

രോ​ഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കി വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: പിറന്നാളാഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെ ഒരു അപാര്‍ട്‌മെന്റിലെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയിലെ മദനപേട്ടയിലെ അപാര്‍ട്‌മെന്റിലാണ് കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപാര്‍ട്ട്‌മെന്റിലെ ഒരാള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിറന്നാൾ ആഘോഷം നടന്നത്. ഇതിൽ അപ്പാർട്ട്മെന്റിലെ ചിലർ പങ്കെടുക്കുകയുണ്ടായി. അതേസമയം പിറന്നാളാഘോഷ പരിപാടിയില്‍ വെച്ചാണ് രോഗം വ്യാപിച്ചതെന്നത് സ്ഥിരീകരണമില്ലെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സോണല്‍ കമ്മീഷണര്‍ അശോക് സാമ്രാട്ട് പറഞ്ഞു. 

രോ​ഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കി വരികയാണെന്നും സാമ്രാട്ട് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT