ചെന്നൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെന്നൈയ്ക്ക് പുറമെ, തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട് ജില്ലകളാണ് അടച്ചിടുന്നത്.
ഈ മാസം 30 വരെ ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.
24 മണിക്കൂറിനിടെ 49 പേര്‍ കൂടി മരിച്ചതോടെ തമിഴ്‌നാട്ടില്‍ മരണസംഖ്യ 600 കടന്നു. 625 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.
പുതിയതായി 2141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 52334 ആയി. ചെന്നൈയില്‍ മാത്രം കോവിഡ് ബാധിതര്‍ 37000 കവിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates