ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് കെട്ടിടം ഒഴിയാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പത്രസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എന്നാൽ കെട്ടിടം ഒഴിയാൻ ഉള്ള കാലാവധി വ്യക്തമാക്കിയിട്ടില്ല.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റിഡ് സമർപ്പിച്ച ഹർജി കോടതി തള്ളി. അസോസിയേറ്റ് ജേർണലിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംഗ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.
ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ൽ അസോസിയേറ്റ് ജേർണലിന് കെട്ടിടം പാട്ടത്തിന് നൽകിയത്. എന്നാൽ ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകി. ഇത് ചോദ്യംചെയ്തുള്ള ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെയാണ് അസോസിയേറ്റ് ജേർണൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates