India

'ക്യാൻസർ ബാധിച്ച് പരീക്കർ മരിച്ചത് ദൈവകോപത്താൽ'; വൈദികനെതിരെ ബിജെപി 

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ ശിക്ഷയാണന്ന വൈദികന്റെ പരാമര്‍ശം വിവാദമായി

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ ശിക്ഷയാണന്ന വൈദികന്റെ പരാമര്‍ശം വിവാദമായി. കത്തോലിക്ക വൈദികൻ ഫാ. കോണ്‍സൈസാവോ ഡിസില്‍വ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 

കത്തോലിക്കരുടെ പൊതുഅവധികള്‍ റദ്ദാക്കുകയും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെത്തിടർന്നുണ്ടായ ദൈവകോപത്തെ തുടര്‍ന്നാണ് പാരീക്കര്‍ അർബുദ ബാധിതനായതെന്നും അതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രസം​ഗത്തിന്റെ ഉള്ളടക്കം. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ബിജെപിയുടേതെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും കോണ്‍സൈസാവോ ഡിസില്‍വ പറഞ്ഞു. 

സൗത്ത് ഗോവയിലെ രാജാ പള്ളിയില്‍ പ്രസം​ഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. പ്രസം​ഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. വൈദികന്റെ പരാമര്‍ശം സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കുമെന്നും സംഭവത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT