India

ക്രിമിനല്‍ കേസില്‍ പ്രതിയാവുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയല്ല: സുപ്രിം കോടതി

വിലക്കു വേണമെങ്കില്‍ പാര്‍ലമെന്റിലെ നിയമ നിര്‍മാണം വഴിയാണ് കൊണ്ടുവരേണ്ടതെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. 

പൊതുരംഗത്തെ സുതാര്യത പ്രധാനപ്പെട്ട സംഗതിയാണെന്ന്, കേസില്‍ വിധി പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. എന്നാല്‍ ക്രിമിനല്‍ കേസില്‍ പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇങ്ങനെയൊരു വിലക്കു വേണമെങ്കില്‍ പാര്‍ലമെന്റിലെ നിയമ നിര്‍മാണം വഴിയാണ് കൊണ്ടുവരേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിലവില്‍ ക്രിമിനല്‍ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. കേസില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്കു കൂടി ഇതു ബാധകമാക്കണം എന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനാണ് സുപ്രിം കോടതിയെ സമീപിച്ചത്. 2011ല്‍ സമര്‍പ്പിക്ക ഹര്‍ജിയില്‍ ചീഫ് ജസ്റ്റസിനെക്കൂടാതെ, ജസ്റ്റിസുമാരായ ആര്‍ഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT