India

ക്രിസ്തുമസ് ആഘോഷിക്കരുത്, ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് താക്കീതുമായി സംഘപരിവാര്‍ സംഘടന

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍  ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സ്‌കൂളുകളില്‍  ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ താക്കീത്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഭൂരിപക്ഷമുളള ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കാണ് സംഘടനയുടെ മുന്നറിയിപ്പ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ക്രിസ്തുമസ് ആഘോഷങ്ങള്‍  മറയാക്കുന്നതായി ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിച്ചു.

ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഉത്തര്‍പ്രദേശ് അലിഗഡിലെ ക്രിസ്ത്യന്‍ സ്്കൂളുകള്‍ക്കാണ് ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച്   ഗിഫ്റ്റുകളും , കളിപ്പാട്ടങ്ങളും കൊണ്ടുവരാന്‍ ഹിന്ദു കുട്ടികളോട് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ നിര്‍ദേശിക്കുന്നത് പതിവാണ്. ഇത് ക്രിസതുമതത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ പ്രേരണയാകുന്നതായി ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് സോനു സവിത ആരോപിച്ചു.

ഇതിന്റെ ഗൗരവം വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളെയും വിവിധ സംഘടനകളെയും ധരിപ്പിച്ചുവരുകയാണ്. ഹിന്ദു വിദ്യാര്‍ത്ഥികളുടെ മാനസിക നിലയില്‍ വരെ മാറ്റങ്ങള്‍ വരാന്‍ ഇത്തരം ആഘോഷങ്ങള്‍ കാരണമാകുന്നതായും സംഘടന ആരോപിക്കുന്നു.  ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സ്്കൂളുകള്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്  സംഘടന മുന്നറിയിപ്പ് നല്‍കി

അതേസമയം ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയെയും നിര്‍ബന്ധിക്കാറില്ലെന്ന് വിവിധ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഇത്തരം പ്രസ്താവനകള്‍ അത്ഭൂതപ്പെടുത്തുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം സംഘടനകളുടെ പേരില്‍ മുന്നറിയിപ്പ് ലഭിക്കുകയാണെങ്കില്‍, പൊലീസിനെ അറിയിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഹിന്ദു ജാഗരണ്‍ മഞ്ച് അത്തരം മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചതായി തനിക്ക് അറിവില്ലെന്ന് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ഋഷികേഷ് ഭാസ്‌ക്കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT