India

ക്ലാസില്‍ വൈകിയെത്തിയതിന് അധ്യാപകന്‍ തല്ലിച്ചതച്ചു; വിദ്യാര്‍ത്ഥിയുടെ ബോധം പോയി (വീഡിയോ) 

ക്ലാസില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പുറത്ത് പോയി വൈകിയെത്തി എന്ന കാരണത്തിനാണ് കായികാധ്യാപകനായ ജയ്‌റാം മീണ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

 ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ബോധം പോയി. ക്ലാസില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പുറത്ത് പോയി വൈകിയെത്തി എന്ന കാരണത്തിനാണ് കായികാധ്യാപകനായ ജയ്‌റാം മീണ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചത്. മുടിക്കുത്തിന് പിടിച്ച് വലിച്ച ശേഷം വിദ്യാര്‍ത്ഥിയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.


 ദൗസയിലെ സ്വാമി വിവേകാനന്ദ് മോഡല്‍ സ്‌കൂള്‍ വിദ്യാര്‍
ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്‌. ബോധരഹിതനായ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. നാല് മിനിറ്റ് നീളുന്ന വീഡിയോ ദൃശ്യങ്ങളില്‍ അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. ക്ലാസില്‍ മറ്റ് കുട്ടികളിരിക്കെയായിരുന്നു അധ്യാപകന്റെ ക്രൂരമായ പെരുമാറ്റം. വൈകിയെത്തിയതിന് വിദ്യാര്‍ത്ഥി നല്‍കിയ വിശദീകരണം അധ്യാപകന് ഇഷ്ടമായില്ലെന്നും ഇതോടെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും ലാല്‍സോട്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്ര കുമാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT