India

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ചത്ത പല്ലി: 73പേര്‍ ആശുപത്രിയില്‍

ക്ഷേത്രത്തിലെ പ്രത്യേക ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് ചോറും സാമ്പാറും പ്രസാദമായി നല്‍കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കടലൂര്‍: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റു 73 പേര്‍ ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സതമംഗലം ഗ്രാമത്തിലുള്ള അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. 14 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ 73 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്ഷേത്രത്തിലെ പ്രത്യേക ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് ചോറും സാമ്പാറും പ്രസാദമായി നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പൊലീസ് അറിയിച്ചു. ആഹാരം കഴിച്ചയുടനെ ആളുകള്‍ക്ക് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെടാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് ഇവരെ കടലൂരിന് സമീപമുള്ള വിരുടാചലം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

അതേസമയം തങ്ങള്‍ക്ക് നല്‍കിയ ചോറില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയെന്ന് ചില ഭക്തര്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഈ മാസം തന്നെ കോയമ്പത്തൂരിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് പേര്‍ മരിക്കുകയും 30ഓളം ആളുകള്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തിരുന്നു. ഭക്തര്‍ക്ക് വിതരണം ചെയ്ത പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്‌നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT