India

ക്ഷേത്രത്തിൽ പ്രാർത്ഥനയും കേക്ക് മുറിയും‌; വിഡിയോ പ്രചരിച്ചതിന് പിന്നാലെ വിവാദ ആള്‍ദൈവത്തിനെതിരേ കേസ് 

ദാത്തി മഹാരാജിനെതിരേയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വിവാദ ആള്‍ദൈവത്തിനെതിരെ കേസെടുത്തു. തെക്കന്‍ ഡല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ ഒത്തുകൂടിയതിന് ദാത്തി മഹാരാജിനെതിരേയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയതിന്റെ  വിഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

വെള്ളിയാഴ്ച ദാത്തി മഹാരാജും അനുയായികളും ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് പ്രാര്‍ഥന സംഘടിപ്പിക്കുകയും ആള്‍ദൈവം കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആള്‍ദൈവത്തിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. 

തന്റെ കീഴിലുള്ള സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ‌ദാത്തി മഹാരാജ്. സിബിഐക്ക് കൈമാറിയിരിക്കുന്ന കേസിൽ 2018ൽ ജാമ്യത്തിലിറങ്ങിയതാണ് ദാത്തി മഹാരാജ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം