India

ക്ഷേത്രോല്‍സവത്തിനിടെ റഷ്യന്‍ കാമുകിയും പൂജാരിയും അസ്വാഭാവിക നിലയില്‍; പൂജാരിയെ കൈയേറ്റം ചെയ്ത് നാട്ടുകാര്‍ 

ക്ഷേത്രോല്‍സവത്തിനിടെ റഷ്യന്‍ കാമുകിയും പൂജാരിയും അസ്വാഭാവിക നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹംമ്പി: ഹംമ്പി ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് കാമുകിയോടൊപ്പം അസ്വാഭാവിക നിലയില്‍ കണ്ട പൂജാരിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടകയില്‍ മൂന്നു ദിവസമായി നടക്കുന്ന ഹംമ്പി ഉത്സവത്തിനിടെ ഇന്ന് യന്‍ദ്രോദ്വാരക ഹനുമാന്‍ ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം. 

അസ്വാഭാവിക നിലയില്‍ കണ്ട പൂജാരിയെയും റഷ്യന്‍ വനിതയെയുമാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് പൂജാരിയെന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്ന ഇയാളെ നാട്ടുകാര്‍ തല്ലിചതയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാളെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും നാട്ടുകാര്‍ തന്നെ വീണ്ടും പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാര്‍ ഇരുവരെയും പൊലീസിനെ ഏല്‍പ്പിച്ചു. . പൂജാരി എന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്ന ഇയാള്‍ സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയില്‍ മൂന്നു ദിവസമായി നടക്കുന്ന ഹംമ്പി ഉത്സവത്തില്‍ ആയിരകണക്കിന് വിദേശികള്‍ പങ്കെടുക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത