India

കൗസല്യ വിവാഹിതയായി; ദുരഭിമാനക്കൊലയ്ക്ക് എതിരായ പൊരാട്ടത്തില്‍ ഇനി കൂട്ടിന് ശക്തി

19ാം വയസിലാണ് കൗസല്യയുടെ മുന്നിലിട്ട് ദളിതനായ ഭര്‍ത്താവ് ശങ്കറിനെ ക്രൂരമായി കൊലചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊയമ്പത്തൂര്‍; ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ സ്വന്തം വീട്ടുകാര്‍ ക്രൂരമായി വെട്ടിക്കൊല്ലുന്നത് കണ്ടു നില്‍ക്കേണ്ടിവന്ന കൗസല്യയെ ആരും മറക്കാന്‍ വഴിയില്ല. ഭര്‍ത്താവ് ശങ്കറിന്റെ മരണത്തിന് ശേഷം ജാതി കൊലപാതങ്ങള്‍ക്കെതിരേ പോരാടുന്ന ശക്തയായ വനിതയായി കൗസല്യ മാറി. ഇപ്പോള്‍ രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് കൗസല്യ. പറൈ വാദകന്‍ ശക്തിയാണ് വരന്‍. 

കോയമ്പത്തൂര്‍ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം ഓഫീസില്‍വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. സാമൂഹിക നവീകരണം താന്‍ അഭ്യസിക്കുന്ന നാടന്‍കലയിലൂടെ സാധ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് കോയമ്പത്തൂര്‍കാരനും പറൈ വാദകനുമായ ശക്തി. ഇതോടെ കൗസല്യയുടെ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തമാകും. 

19ാം വയസിലാണ് കൗസല്യയുടെ മുന്നിലിട്ട് ദളിതനായ ഭര്‍ത്താവ് ശങ്കറിനെ ക്രൂരമായി കൊലചെയ്യുന്നത്. 2016 ലായിരുന്നു സംഭവം. തേവര്‍ സമുദായത്തില്‍ നിന്നുള്ളയാണ് കൗസല്യ. മകള്‍ ദളിതനെ വിവാഹം കഴിച്ചത് വീടിന് അപമാനമായി എന്ന് പറഞ്ഞായിരുന്നു അക്രമണം. കൗസല്യയ്ക്കും ക്രൂരമായി പരുക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനു ശേഷം പട്ടാപ്പകല്‍ റോഡിലിട്ടാണ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഇതിനെതിരേ ഉയര്‍ന്നത്. 

ശങ്കറിന്റെ മരണത്തോടെ പുതിയ ആളായി കൗസല്യ മാറുകയായിരുന്നു. തമിഴ്‌നാട്ടില്‍ നടക്കുന്ന ജാതീയ കൊലപാതകങ്ങള്‍ക്കെതിരേ ഇവര്‍ ശക്തമായി രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !