India

കർണാടക തെരഞ്ഞെടുപ്പ് തീയതി ബിജെപി ചോർത്തിയതായി ആരോപണം

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ക​മ്മീ​ഷ​ൻ വി​ളി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ചോർന്നതായി ആരോപണം.  ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ക​മ്മീ​ഷ​ൻ വി​ളി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് ആ​ക്ഷേപം.

ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ട്വീ​റ്റ് ചെ​യ്തി​രു​ന്നു​വെ​ന്നും ക​മ്മീ​ഷ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പാ​ണ് ട്വീ​റ്റ് പു​റ​ത്തു​വ​ന്ന​തെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലുമെന്നായിരുന്നു ട്വിറ്റിലെ ഉളളടക്കം.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 

ക​ർ​ണാ​ട​ക​യി​ൽ മേ​യ് 12-നാ​ണ് വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 15ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കും. ഏ​പ്രി​ൽ 24-നാ​യി​രി​ക്കും നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 25ന് ​ക​മ്മീ​ഷ​ൻ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​പ്രി​ൽ 27 വ​രെ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

വൈഭവ് സൂര്യവംശി എങ്ങനെ?... 'ബ്രാ‍ഡ്മാനെ പോലെ ബാറ്റ് ചെയ്യുന്നു!'

'ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു'; ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ & ജോണ്‍സണ്‍; 550 കോടി ഡോളര്‍ നല്‍കും

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പ്പന്നങ്ങള്‍; കുവൈത്തില്‍ ഗോഡൗണ്‍ പൂട്ടിച്ചു

'അയ്യേ.. ഇവരെന്താണ് ഇങ്ങനെ ?'; കങ്കണയെ പുകഴ്ത്തിയതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം