India

ഗര്‍ഭിണികള്‍ പുളികഴിക്കുന്നത് വൈറ്റമിന്‍ സി ശരീരത്തിലേക്ക് എത്തിക്കാനുള്ള ദൈവത്തിന്റെ ഇടപെടലെന്ന് മന്ത്രി 

ഗര്‍ഭിണികള്‍ക്ക് പുളിരസമുള്ളവ കഴിക്കാന്‍ തോന്നുന്നത് വൈറ്റമിന്‍ സി ഗര്‍ഭിണികളുടെ ശരീരത്തിലേക്കെത്തിക്കാനുള്ള ദൈവത്തിന്റെ ഇടപെടലാണെന്ന് മധ്യപ്രദേശേ് വനിതാശിശുവികസനമന്ത്രി അര്‍ച്ചന ചിട്‌നിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഗര്‍ഭിണികള്‍ക്ക് പുളിരസമുള്ളവ കഴിക്കാന്‍ തോന്നുന്നത് വൈറ്റമിന്‍ സി ഗര്‍ഭിണികളുടെ ശരീരത്തിലേക്കെത്തിക്കാനുള്ള ദൈവത്തിന്റെ ഇടപെടലാണെന്ന് മധ്യപ്രദേശേ് വനിതാശിശുവികസനമന്ത്രി അര്‍ച്ചന ചിട്‌നിസ്. ദൈവം ഒരു ശാസ്ത്രജ്ഞനാണെന്നും ഗര്‍ഭിണികളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ അവര്‍ എന്തൊക്കെ കഴിക്കണമെന്നത് ദൈവത്തിനറിയാമെന്നും അതുകൊണ്ടാണ് ഗര്‍ഭകാലത്ത് പുളിരസമുള്ളവ കഴിക്കാന്‍ ദൈവം കൂടുതല്‍ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

വനിതാ ശിശു മന്ത്രാലയവും ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച പോഷകാഹാരകുറവും കൃഷിരീതിയും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഹിന്ദുപുരാണം മുന്‍നിര്‍ത്തിയായിരുന്നു പോഷാകാഹാകരുക്കുറവിന് ഇടയാക്കുന്ന കാരണങ്ങള്‍ മന്ത്രി വിശദീകരിച്ചത്.
ബ്രാജില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും തലസ്ഥാനമായ മധുരയിലേക്ക് എത്തിക്കണമെന്ന കംസന്റെ ശാഠ്യമാണ് ഭഗവാന്‍ കൃഷ്ണന്‍ കംസനുമായി യുദ്ധത്തിന് ഇടയായത്. യുദ്ധകാലത്തും ഭഗവാന്റെ തീരുമാനം ജനങ്ങള്‍ക്കാവശ്യമായ പാല്‍ ഉപയോഗിച്ച ശേഷം ബാക്കിയുള്ളവ മാത്രമെ അയക്കു എന്നതായിരുന്നു. മാത്രമല്ല വനവാസകാലത്ത്  രാമനും സീതയും ആരോഗ്യം നിലനിര്‍ത്തിയത് വനം പോഷകസമൃദ്ധമായതുകൊണ്ടാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പാരമ്പര്യത്തില്‍ നിന്ന് മാറിനിന്ന് കൃഷി ചെയ്തതാണ് പോഷാകാഹാരക്കുറവിന് കാരണം. രാജ്യത്ത് കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും പോഷാകാഹരത്തിന്റെ കുറവുണ്ടാകുന്നത്  വില്‍പ്പനമാത്രം ലക്ഷ്യമിടുന്നത് കൊണ്ടാണെന്നും തവിടില്ലാത്ത ഭക്ഷണം കഴിക്കുന്നതും പോഷകലഭ്യത കുറയാന്‍ ഇടയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

SCROLL FOR NEXT