India

ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ എത്തുന്നത് വിലക്കി; 28കാരന്‍ അമ്മായി അമ്മയെ കഴുത്തറുത്തു കൊന്നു

ഗര്‍ഭിണിയായ ഭാര്യയെ യുവാവ് പതിവായി സന്ദര്‍ശിക്കുന്നത് അമ്മായി അമ്മ വിലക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ പതിവായി സന്ദര്‍ശിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് യുവാവ് അമ്മായി അമ്മയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി.  മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. 45 കാരിയുടെ കൊലപാതകത്തില്‍ 28കാരനായ പ്രഫുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായ ഇയാള്‍ രണ്ട് വര്‍ഷം മുന്‍പാണ് രേഖാ ശര്‍മയുടെ ഇളയമകളെ വിവാഹം കഴിക്കുന്നത്. സിസി  ടിവി ദൃശ്യങ്ങളാണ്  കൊലപാതകിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. തിങ്കളാഴ്ച രാവിലെ റെയിന്‍കോട്ട് ധരിച്ച ഒരാള്‍ രേഖ ശര്‍മയുടെ വീട്ടിലേക്ക് പോയതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് വീട്ടുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

കുറ്റകൃത്യത്തില്‍ സിയാലിന് പങ്കുണ്ടെന്ന് പൊലീസ് ആദ്യമേ മനസിലാക്കിയിരുന്നു. റെയിന്‍ കോട്ട് ധരിച്ച് വീട്ടിനുള്ളില്‍ കയറിയ ആള്‍ ഇയാളെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗര്‍ഭിണിയായ ഭാര്യയെ യുവാവ് പതിവായി സന്ദര്‍ശിക്കുന്നത് അമ്മായി അമ്മ വിലക്കിയിരുന്നു. ഇതില്‍ യുവാവ് പ്രകോപിതനായിരുന്നു. ഇതേതുടര്‍ന്ന് അമ്മായി അമ്മയെ ഇല്ലാതാക്കാന്‍ യുവാവ് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT