India

ഗാന്ധിജയന്തി ദിനത്തില്‍ 'ഡ്രൈയിനേജ്' വൃത്തിയാക്കി മുഖ്യമന്ത്രി; ബിഗ് സല്യൂട്ടുമായി സോഷ്യല്‍മീഡിയ ( വീഡിയോ)

ഗാന്ധിജയന്തി ദിനത്തില്‍ അഴുക്കുചാലില്‍ ഇറങ്ങി ശുചീകരണദൗത്യത്തില്‍ പങ്കാളിയായ പുതുച്ചേരി മുഖ്യമന്ത്രിയുടെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി:  ഗാന്ധിജയന്തി ദിനത്തില്‍ അഴുക്കുചാലില്‍ ഇറങ്ങി ശുചീകരണദൗത്യത്തില്‍ പങ്കാളിയായ പുതുച്ചേരി മുഖ്യമന്ത്രിയുടെ വീഡിയോ വൈറല്‍. തൂമ്പയുമായി ഇറങ്ങി അഴുക്കുചാല്‍ വൃത്തിയാക്കുന്ന പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശുചീകരണ പ്രവൃത്തികളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവാ ദൗത്യത്തിന്റെ ഭാഗമായാണ് പുതുച്ചേരിയില്‍ പരിപാടി സംഘടിപ്പിച്ചത്. 

വെളുത്ത വസ്ത്രം ധരിച്ച് എത്തിയ കോണ്‍ഗ്രസ് നേതാവ് അഴുക്കുചാലില്‍ ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കറുത്ത നിറത്തില്‍ ഒഴുകുന്ന അഴുക്കുചാലില്‍ നിന്ന് തൂമ്പയുടെ സഹായത്തോടെ നാരായണ സ്വാമി മാലിന്യങ്ങള്‍ പുറത്തേയ്ക്ക് തളളുന്നത് ദൃശ്യങ്ങളില്‍ കാണാം. 

പലപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയ സ്ഥലത്ത് രാഷ്ട്രീയ നേതാക്കള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തിയ നാരായണസ്വാമിയ്ക്ക് സോഷ്യല്‍മീഡിയയില്‍ ആശംസാ പ്രവാഹമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT