India

ഗാര്‍ഹിക പീഡനം: നവജാതശിശുവിനെയും നാലുവയസുകാരനെയുംകൊണ്ട് അമ്മ കനാലില്‍ ചാടി, കുട്ടികളെ കണ്ടെത്താനായിട്ടില്ല 

നവജാതശിശുവിനെയും നാലുവയസ്സുകാരന്‍ മകനെയും കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതി പിന്നാലെ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബേട്ടിയ (ബീഹാര്‍):  ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി രണ്ടുമക്കളുമായി കനാലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവജാതശിശുവിനെയും നാലുവയസ്സുകാരന്‍ മകനെയും കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതി പിന്നാലെ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചമ്പാരന്‍ ജില്ലയില്‍ ദുമറിയ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അന്തിമാ ദേവി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തിയെന്നും എന്നാല്‍ കുഞ്ഞുങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കുട്ടികള്‍ ഒലിച്ചുപോയിരിക്കാമെന്നും ഇവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി നിരവധി വഴക്കുകള്‍ക്ക് ശേഷം സഹികെട്ടാണ് ഇത്തരത്തിലൊരും കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT