India

ഗുജറാത്തിനെ ദേശീയ വാദികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആഹ്വാനവുമായി ആര്‍ച്ച് ബിഷപ്പ്

ഗുജറാത്തില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിതേയ്ക്കപ്പെട്ട അവസ്ഥയിലാണെന്നും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിശ്വാസികള്‍ക്കും  നേരെ നിരന്തരമായി ആക്രമണം നേരിടുന്നുവെന്നും ലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയെ തോല്‍പ്പിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് ആര്‍ച്ച് ബിഷപ്പ് രംഗത്ത്. ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന്റെതാണ് വിവാദ ലേഖനം. രാജ്യമൊട്ടാകെയുള്ള ക്രിസ്ത്യാനികളോടാണ് ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. ഒരു പാര്‍ട്ടിയുടെ പേര് എടുത്ത് പറയാതെ ദേശീയ വാദികളെ പരാജയപ്പെടുത്തണമെന്നായിരുന്നു വിവാദ പ്രസ്താവന.

വര്‍ഗീയ രാഷ്ട്രീയത്തിന് വലിയ വേരുള്ള ഗുജറാത്തില്‍ ഒരു സമുദായ സംഘടനയോടും പ്രത്യക്ഷത്തില്‍ വോട്ട് ചെയ്യണമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളെ ജയിപ്പിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യരുതെന്ന എന്ന ആവശ്യവും ആരും മുന്നോട്ട വെച്ചിട്ടില്ല. ഇതിനിടെയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ വിവാദ ലേഖനം പുറത്തിറങ്ങിയത് 

ദേശീയ പാര്‍ട്ടിയെ പരാജയപ്പെടുത്താനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. നവംബര്‍ 21 നാണ് ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ലേഖനം പുറത്തിറങ്ങിയത്. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് ഭീഷണിയുണ്ടായിരിക്കുന്നുവെന്ന മുന്നറിയിപ്പോടുകൂടിയാണ് ലേഖനം. 

മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ ചവിട്ടിതേയ്ക്കപ്പെട്ട അവസ്ഥയിലാണെന്നും ലേഖനത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിശ്വാസികള്‍ക്കും  നേരെ നിരന്തരമായി ആക്രമണം നേരിടുന്നുവെന്നം ലേഖനത്തിലുണ്ട്. ആര്‍ച്ച് ബിഷപ്പിന്റെ ലേഖനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT