India

ഗുജറാത്തിലെ ബിജെപിയുടെ വിജയം പണത്തിന്റെയും മസില്‍ പവറിന്റെയും ഫലം: പുതുച്ചേരി മുഖ്യമന്ത്രി

 ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയത് പണത്തിന്റെയും മസില്‍ പവറിന്റെയും ബലത്തിലാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി:  ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയത് പണത്തിന്റെയും മസില്‍ പവറിന്റെയും ബലത്തിലാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. പ്രധാനമന്ത്രി തന്നെ 32 പൊതുയോഗങ്ങളിലാണ് പങ്കെടുത്തതെന്നും നാരായണ സ്വാമി പറഞ്ഞു.

35 കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും 172 എംപിമാരും ഒന്നിച്ച് ശ്രമിച്ചിട്ടാണ് ഇത്രയേറെ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ രാഹുല്‍ ഗാന്ധിയെന്ന ഒറ്റയാന്‍ പ്രകടനത്തിലൂടെയാണ് കോണ്‍ഗ്രസ് ഇത്രയേറെ സീറ്റുള്‍ നേടിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇതിലൂടെ കോണ്‍ഗ്രസ് വളര്‍ച്ചയ്ക്ക് ജനം പിന്തുണ നല്‍കുന്നു എന്നതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2018ല്‍ വരാനിരി്ക്കുന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ പാര്‍ട്ടി നിലമെച്ചപ്പെടുത്തുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT