India

ഗുജറാത്തില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് നിതീഷ് കുമാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ - ബിജെപിയുമായി സഖ്യത്തിനില്ല - സഖ്യം ദേശീയ അടിസ്ഥാനത്തില്‍ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ബിജെപിയുമായി സഖ്യത്തിനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ തങ്ങള്‍ക്ക് പരമ്പരാഗതമായ സീറ്റുകളുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഗുജറാത്തിലെ ഡെജിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആരുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി ദേശീയ തലത്തില്‍ മാത്രമാണ് എന്‍ഡിഎയുടെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഇലക്ഷനില്‍ അഞ്ചിടത്ത് മത്സരിച്ച  ജെഡിയു ഒരു സീറ്റില്‍ മാത്രമാണ്‌വിജയിച്ചത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 14നും ആണ്. ബിജെപിയ്‌ക്കെതിരെ വിശാല സഖ്യത്തിന് രൂപം നല്‍കിയ നിതീഷ് കുമാര്‍ കഴിഞ്ഞ ജൂലായിലാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് ബിജെപി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും'; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്‍റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ

ഇനി മുട്ട കഴിക്കാത്തതിൽ ടെൻഷൻ വേണ്ട, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട്, നിനക്ക് മാത്രം എന്താണ് പ്രശ്‌നം'; കൊല്ലത്ത് നഗ്‌നദൃശ്യങ്ങള്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്